സാധാരണയായി ദൈവവിശ്വാസികളെ വിശ്വാസികളെന്ന് പറയുന്നു, വിശ്വാസിക്കാ ത്തവരെ അവിശ്വാസികളെന്നും പറയുന്നു. ദൈവം രക്ഷിക്കാനാണെങ്കില്‍, നശിപ്പിക്കാന്‍ കഴിവുള്ള ശക്തിയെയും വിശ്വാസി അംഗീകരിക്കും. അത് ഒന്നുകില്‍ ചെകുത്താനോ അല്ലെങ്കില്‍ പ്രേതപിശാചുക്കളോ ആകും നശീകരണ കര്‍മ്മത്തിനായി നിലക്കൊളുന്നത്. ദൈവരക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ, വിശ്വാസികള്‍ ഈ ദുഷ്ട ശക്തികളെ അവരുടെ പ്രീതി സമ്പാദിച്ച് തടയാനും പ്രാര്‍ത്ഥിക്കുന്നു. ചുരുക്കത്തില്‍ ദൈവവും ചെകുത്താനും വിശ്വാസമെന്ന നാണയത്തിന്‍റെ ഇരുപുറമാണ്.
പ്രാചീന മനുഷ്യന്‍ വേട്ടയാടി നടന്നിരുന്ന കാലത്ത് അവന്‍റെ വിധി നിര്‍ണയിച്ചിരുന്നത് പ്രക്യതി ശക്തികളായിരുന്നു. അഗ്നിയും കാറ്റും മഴയും വെള്ളവും സസ്യവും മ്യഗങ്ങളുമടങ്ങിയ പ്രക്യതിയും മറ്റും മനുഷ്യനെ നിയന്ത്രിക്കുന്ന ശക്തികളായിരുന്നു. എല്ലാം സ്യഷ്ടിക്കാനും ഇല്ലാതാക്കാനും ഇവയ്ക്ക് കഴിവുള്ളത് നേരിട്ട് കണ്ട് ബോധിച്ച ആദിമമനുഷ്യന്‍ അവയെ ആരാധിക്കുവാന്‍ തുടങ്ങി. ആരാധനയുടെ ഭാഗമായി പ്രക്യതി ശക്തികളെ പ്രകീര്‍ത്തിച്ചു, ചിലര്‍ ശപിച്ചു, ശിലകളില്‍ ലിഖിതങ്ങള്‍ രേഖപ്പെടുത്തി, ഗുഹകളില്‍ ചിത്രങ്ങള്‍ വരച്ചു. വന്യമ്യഗങ്ങളെ നേരിടുവാന്‍ ആദിമമനുഷ്യന്‍ കല്ലിലും ലോഹത്തിലും ആയുധങ്ങള്‍ നിര്‍മ്മിച്ചു. തുടര്‍ന്നവന്‍ കല്ലിനെയും ലോഹത്തെയും ആരാധിക്കുവാന്‍ തുടങ്ങി. ശക്തിയുടെ സ്രോതസ് സൂര്യചന്ദ്രന്മാരടങ്ങിയ ആകാശ ഗ്രഹങ്ങളാണെന്ന് മനസ്സിലാക്കിയ നാള്‍മുതല്‍ അവയേയും ദൈവങ്ങളുടെ കൂട്ടത്തില്‍ കൂട്ടി ആരാധിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് സൂര്യനും ചന്ദ്രനും വിഗ്രങ്ങളായി പ്രത്യക്ഷപ്പെട്ടു. സൂര്യനെ ആരാധിക്കുന്ന വിഭാഗങ്ങള്‍ അങ്ങിനെ ഭൂമിയിലെ ആദ്യത്തെ മതമായി തീര്‍ന്നു.
ഭാവന ധാരാളമായുള്ള മനുഷ്യന്‍ താന്‍ പ്രക്യതിയില്‍ കണ്ട ദൈവങ്ങളുമായി സംവദിക്കാന്‍ വേണ്ടി അവയ്ക്കു മനുഷ്യരൂപം നല്‍കി, അവിടെ ദേവന്മാരും ദേവികളും രൂപം കൊണ്ടു. പ്രക്യതിയിലെ എല്ലാ ശക്തികളും ദേവനും ദേവിയുമായി തീര്‍ന്നു. മനുഷ്യന്‍ ആകുലതയില്‍ പെടുമ്പോള്‍ തന്നെ തിരിച്ചാക്രമിക്കാത്ത ദേവിദേവന്മാരോട് നേരിട്ട് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ മനുഷ്യനേയും ദൈവങ്ങളാക്കി തന്‍റെ സങ്കടനിവാരണത്തിനു ഉപകരണമാക്കുവാന്‍ തുടങ്ങി. എന്നാല്‍ കാലക്രമേണ ഇപ്പോള്‍ മനുഷ്യ ദൈവങ്ങളുടെ കാലമാണ്. ദൈവത്തിന്‍റെ പ്രതിപുരുഷന്മാരായി രംഗത്തുവന്ന് സ്വീകാര്യത കിട്ടികഴിയുമ്പോള്‍ അവന്‍ തന്നെ ദൈവമാകുന്നു. അന്തഃരംഗങ്ങളില്‍ ചെകുത്താനുമാകുന്നു.
എന്നാല്‍ എവിടെയാണ് ദൈവവും ചെകുത്താനും കൂടി കലഹിക്കുന്നത് എന്ന് ചോദിച്ചാല്‍ മനുഷ്യന് ഉത്തരം മുട്ടിപോകും. നൂറുകണക്കിനു വിശ്വാസ സംഹിതകള്‍ മനുഷ്യന്‍ പുലര്‍ത്തിപോരുന്ന ലോകത്താണ് ദൈവവും ചെകുത്താനും കുടികൊള്ളുന്നതിന്‍റെ പ്രസക്തി. ഇവര്‍ തമ്മിലുള്ള യുദ്ധം നടക്കുന്നതും മനുഷ്യമനസ്സില്‍ തന്നെയാണ്.
അകാശാതിര്‍ത്തി, സമുദ്രാതിര്‍ത്തി, കരാതിര്‍ത്തി എന്നിങ്ങനേ എല്ലാ ഭൂഖണ്ഡങ്ങളിലെ സര്‍വ്വസ്ഥലങ്ങളും അതിര്‍ത്തികെട്ടി തിരിച്ച് കഴിഞ്ഞുവരുന്നു വെങ്കിലും ഉച്ച്വാസനിശ്വാസ-വായു-പ്രകാശ മണ്ഡലത്തെ മാത്രം, അതിര്‍ത്തികെട്ടി തിരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല !
മനുഷ്യന്‍റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അവന്‍റെ വാസനകളും ചോദനകളും. അവ എല്ലാവരുടെയും മനസ്സില്‍ ഏറ്റകുറച്ചിലോടെ സജീവമായിരിക്കും. ഇവ ഇന്ദ്രിയവും ശരീരസുഖവുമായി പരസ്പരം ബന്ധം സ്ഥാപിച്ചാണ് സര്‍വ്വതും നടപ്പിലാക്കിവരുന്നത്. ദാഹം, വിശപ്പ്, ലൈംഗികത, വിശ്രമം, നാണം മറക്കല്‍, സുരക്ഷിതത്വം തുടങ്ങിയ വിവിധവും പ്രാഥമികവുമായ ആവശ്യങ്ങളെല്ലാം മനുഷ്യന്‍ നിര്‍വ്വഹിച്ചെടുക്കുന്നത് ശരീരവും ഇന്ദ്രീയ അവബോധവും തമ്മിലുള്ള ബന്ധത്തിലൂടെയാണ്. ഇന്ദ്രീയബോധത്തിലൂടെ ഓരോരുത്തരും അവര്‍ക്കാവശ്യ മുള്ളതെല്ലാം ഒറ്റയ്ക്കും കൂട്ടമായും നേടുന്നു. എന്നാല്‍ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തില്‍ മനുഷ്യന്‍ എന്നും സ്വാര്‍ത്ഥനായിരിക്കും. വിശന്നുവലഞ്ഞു ഇരിക്കുന്നവനും ഒരുപാടുനേരം തളര്‍ന്നിരിക്കുന്നവനും തനിക്ക് കിട്ടുന്ന വെള്ളവും ഭക്ഷണവും മറ്റൊരുവനു കൊടുക്കുവാന്‍ തയ്യാറാകുന്നില്ല. ഈ കാര്യത്തില്‍ മനുഷ്യന്‍ അടിസ്ഥാനപരമായി മറ്റുജന്തുക്കളില്‍ നിന്നും ഭിന്നനല്ല എന്നുതെളിയിക്കുന്നു. താന്‍ ഭക്ഷണം കിട്ടാതെ വിശന്നു തളരുമ്പോള്‍ കയ്യില്‍ വന്നുചേരുന്ന അപ്പം, വിശക്കുന്ന മറ്റൊരുവിന് വേണ്ടി ഉപേക്ഷിക്കുവാന്‍ തയ്യാറാവുന്നില്ല. ഇവിടെ മനുഷ്യന്‍ സ്വാര്‍ത്ഥത മാത്രമല്ല, തികച്ചും മ്യഗങ്ങളേപോലെ ക്രൂരതയും ഒപ്പം കാട്ടുന്നു. ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ പുറത്ത് കളയുന്ന കാര്യത്തിലും ഇതുകാണാന്‍ കഴിയും. ജന്തുക്കളിലുള്ള നിലനില്‍പ്പ് വാസന(അിശാമഹ ശിശെേിരേ) അതേപടി ഒരുകണിക പോലും തെറ്റാതെ മനുഷ്യരിലും പ്രവര്‍ത്തിക്കുന്നുണ്ടന്ന് സാരം. അത് പ്രകടമാവും നേരം അവനെ/അവളെ ചെകുത്താനാണ് ഭരിക്കുന്നത് എന്നുപറഞ്ഞാല്‍ അത് വിപ്ലവം പുലമ്പി എന്നുപറയാനെ ആളുകള്‍ മുന്നോട്ട് വരൂ.
എന്നാല്‍ ദീര്‍ഘകാലമായുള്ള മനുഷ്യരുടെ സഹായഫലമായി പലകാര്യങ്ങളിലും മനസ്സ് വിട്ടുവീഴ്ച ചെയ്യാറുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടും ഉറ്റവരും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍, അംഗവൈകല്യമുള്ളവരെ സഹായിക്കാന്‍, തന്നില്‍ അധികമായുള്ള ഭക്ഷണം ഭിക്ഷ യാചിക്കുന്നവര്‍ക്ക് നല്‍കല്‍, രോഗികളോട് അനുകമ്പ പുലര്‍ത്തുക എന്നിവയൊക്കെ മനുഷ്യന്‍ ചെയ്തുവരുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മടിയൊന്നുമില്ല ഇന്ന് പലര്‍ക്കും. എന്തെന്നാല്‍ ദീനാനുകമ്പ(സിംപതി) മനുഷ്യന് ഉള്ളതു തന്നെയാണ്. ദുഃഖിക്കുന്നവരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മനസ്സലിയുന്നതും മാനസികഗുണം(എംപതി)തന്നെയാണ്. ഈ വെളയിലല്ലാം മനുഷ്യമനസ്സിനെ ഭരിക്കുന്നത് ദൈവം തന്നെ. എന്നാല്‍ വിശന്നുവരുന്നവരെ ആട്ടിപ്പായിച്ചു വരുമ്പോള്‍ അവനില്‍ പാപബോധം നല്കി ധര്‍മമസങ്കടത്തിലാക്കുന്നതും ഈ കൂട്ടര്‍ തന്നെ.
കുറ്റബോധത്തില്‍ വ്യക്തിക്ക് താല്‍ക്കാലത്തേങ്കിലും വിഷമം അനുഭവപ്പെടുന്നു. അതു മുന്‍കൂട്ടി അറിയാവുന്നവന്‍ വേണ്ട ചെറിയ സഹായങ്ങളൊക്കെ ചെയ്തു ജീവിക്കുന്നു. പുണ്യപ്രവര്‍ത്തികളെല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല. സ്വഭാവികമായുള്ള പ്രവര്‍ത്തനം തന്നെയാണവ.
© Copyright 2020. All Rights Reserved.